റബ്ബറിന്റെ മൂല്യ വർദ്ധിത ഉത്പന്നങ്ങളെ കുറിച്ച് പഠിയ്ക്കാൻ വിദഗ്ധ സമിതി

കേരളത്തിൽ റബ്ബറിൻറെ മൂല്യവർധിത ഉൽപന്നങ്ങൾ ഉണ്ടാക്കുന്നതിനുളള വ്യവസായ സാധ്യതകൾ പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘സിയാൽ’ മാതൃകയിൽ സ്വകാര്യസർക്കാർ പങ്കാളിത്തത്തോടെ ടയർ ഫാക്ടറിയും മറ്റ് റബ്ബർ അധിഷ്ഠിത വ്യവസായങ്ങളും സ്ഥാപിക്കുന്നതിനെക്കുറിച്ച് പഠിക്കാനാണ് സമിതിയെ നിയോഗിക്കുന്നത്. വിവിധ മേഖലയിലുളള വിദഗ്ധരെ ഉൾപ്പെടുത്തി സമിതി രൂപീകരിക്കാൻ ചീഫ് സെക്രട്ടറി ഡോ.കെ.എം. എബ്രഹാമിനെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഗുജറാത്തിലെ അമൂൽ മാതൃകയിൽ റബ്ബർ ഉൽപാദകരുടെ സഹകരണ സംഘങ്ങൾ രൂപീകരിക്കുന്നതിനെക്കുറിച്ചും സമിതി പഠനം നടത്തും. റബ്ബറിന്റെ ആഭ്യന്തര വിപണി ശക്തിപ്പെടുത്തി കർഷകർക്ക് നല്ല വില ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാറിന്റെ പുതിയ നീക്കം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here