കോടികളുടെ പ്രതിരോധ കരാർ ഒപ്പു വച്ച് സൗദിയും ബ്രിട്ടനും

saudi britain signs in defence agreement

സൗദി അറേബ്യ ബ്രിട്ടനുമായി കോടികളുടെ പ്രതിരോധ കരാറുകളിൽ ഒപ്പു വച്ചു. പ്രതിരോധ സുരക്ഷാ മേഖലകളിൽ പരസ്പര സഹകരണം തേടിയും ഇരുരാജ്യങ്ങളും ഒപ്പു വച്ചിട്ടുണ്ട്.

സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ മന്ത്രി മൈക്കിൾ ഫാലനുമാണ് ഇരുരാജ്യങ്ങൾക്കും വേണ്ടി കരാറിൽ ഒപ്പു വച്ചത്. ഇരുവരും കരാറിൽ ഒപ്പു വച്ചെങ്കിലും കൂടുതൽ വിശദീകരണങ്ങൾ ഇരു രാജ്യങ്ങളും വെളിപ്പെടുത്തിയിട്ടില്ല.

സൗദി പ്രതിരോധ സഹമന്ത്രി മുഹമ്മദ് അൽ ആയിശ്, റൗയാൽ കോർട്ട് ഉപദേഷ്ടാവ് ഫഹദ് അൽ ഈസ, സായുധ സേന ഉപമേധാവി ജനറൽ ഫയാദ് അൽ റുവൈലി, സൗദിയിലെ ബ്രിട്ടീഷ് അംബാസിഡർ സൈമൺ കോളിസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

saudi britain signs in defence agreement‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More