പൊതു സ്ഥലങ്ങളിൽ കെട്ടിപ്പിടിക്കുന്നവരെ ജയിലിലടയ്ക്കണമെന്ന് സാക്ഷി മഹാരാജ്

വീണ്ടും വിവാദ പ്രസ്താവനയുമായി ബിജെപി നേതാവും എംപിയുമായ സാക്ഷി മഹാരാജ്. പൊതുസ്ഥലത്ത് നിന്ന് കെട്ടിപിടിക്കുന്നവരെയും ചുംബിക്കുന്നവരെയും ജയിലിലടയ്ക്കണമെന്നാണ് സാക്ഷിയുടെ പുതിയ പ്രസ്താവന. പാർക്കിലും കാറിലും പൊതുസ്ഥലങ്ങളിലും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും പീഡനത്തിന് കാരണമാകും. ഇക്കാര്യത്തിൽ നിയമനടപടി ശക്തമാക്കണമെന്നും സാക്ഷി പറഞ്ഞു.
സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തകയും നികുതി നൽകുകയും ചെയ്യുക എന്നതാണ് യഥാർത്ഥ പൗരന്റെ കടമയെന്നും എത്ര വലിയ ആളായാലും നികുതി കൊടുക്കേണ്ടത് അത്യാവശ്യമാണെന്നും ഭാരത്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ സാക്ഷി വ്യക്തമാക്കി. അതേസമയം സാക്ഷിയുടെ പ്രസ്താവനയ്‌ക്കെതിരെ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here