Advertisement

രോഹിങ്ക്യകൾ അഭയാർത്ഥികളല്ല അനധികൃത കുടിയേറ്റക്കാരെന്ന് രാജ്‌നാഥ് സിംഗ്‌

September 21, 2017
Google News 0 minutes Read
rajnath singh india closes international borders

രോഹിങ്ക്യൻ അഭയാർത്ഥി വിഷയത്തിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലിയ്ക്ക് പിന്നാലെ നിലപാട് കടുപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. രോഹിങ്ക്യകൾ അഭയാർത്ഥികൾ അല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

രോഹിങ്ക്യകളെ സ്വീകരിക്കാൻ മ്യാൻമാർ തയ്യാറാണെന്നും പിന്നെ അവരെ തിരിച്ചയക്കുന്നതിനെ എന്തിനാണ് ചിലർ എതിർക്കുന്നതെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു. രോഹിങ്ക്യൻ വിഷയത്തിൽ ഇന്ത്യ ഒരു തരത്തിലുള്ള രാജ്യാന്തര നിയമവും ലംഘിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ രാജ്‌നാഥ് സിംഗ് അഭയാർത്ഥി പദവി ലഭിക്കാൻ വ്യക്തമായ നടപടിക്രമങ്ങളുണ്ടെന്നും ഇന്ത്യയിലുള്ള അനധികൃത കുടിയേറ്റക്കാർ ഈ നടപടികളുടെ ഭാഗമായിട്ടില്ലെന്നും വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here