ഗുർമീത് സ്വവർഗ്ഗരതിക്കാരൻ; വെളിപ്പെടുത്തൽ അനുയായിയുടേത്

ഗുര്‍മീത് സിങ്ങിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അനുയായി രംഗത്ത്. ഗുര്‍മീതിന് കൂടുതല്‍ താല്‍പര്യം സ്വവര്‍ഗരതിയാണെന്നും ആശ്രമത്തിലെ യുവാക്കളെ ഇതിനായി നിരന്തരം പീഡിപ്പിച്ചിരുന്നതായും അനുയായി വെളിപ്പെടുത്തി. ഗുര്‍മീതിന്റെ പ്രധാന അനുയായി ഗുരുദാസ് സിങ് ടൂറാണ് വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയത്. ആശ്രമത്തിലെ യുവാക്കൾ സ്ത്രീകളുമായി ഇടപെഴകുന്നതിൽ ഗുർമീത് അരിശം പൂണ്ടിരുന്നു. യുവാക്കളെ പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നെന്നും ഇയാൾ ആരോപിക്കുന്നു.
തനിക്ക് വഴങ്ങാത്ത യുവാക്കളുടെ മുഖത്ത് കരിവാരിത്തേക്കുക, മർദ്ദിക്കുക എന്നിങ്ങനെയായിരുന്നു ആശ്രമത്തിലെ രീതി. പീഡനം പേടിച്ചാണ് യുവാക്കൾ ഗുർമീതിന് വഴങ്ങിയത്. ആദ്യകാലത്ത് യുവാക്കള്‍ പ്രായം കുറഞ്ഞ അനുയായികളെ ഇത്തരത്തില്‍ പീഡനത്തിനിരയാക്കുന്നത് ശ്രദ്ധയില്‍ പെട്ടിരുന്നു. പരാതിപ്പെട്ടെങ്കിലും ഗുർമീത് നടപടി എടുത്തില്ല. പിന്നീടാണ് ഗുർമീതും ഇത് ചെയ്തിരുന്നുവെന്ന് അറിഞ്ഞതെന്നും ഗുരുദാസ് പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here