തോമസ് ചാണ്ടിയ്ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

നെടുമുടി മാത്തൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമി കയ്യേറിയതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. റവന്യൂ മന്ത്രിയുടേതാണ് ഉത്തരവ്. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിക്കാണ് നിര്‍ദേശം നല്‍കിയത്. ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി മന്ത്രി കൈവശം വച്ചുവെന്നാണ് പരാതി. ഇതേക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനാണ് റവന്യൂമന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
1998 മാര്‍ച്ച് 31വരെ മാത്തൂര്‍ ക്ഷേത്രം കരമടച്ചുവന്നിരുന്ന ഭൂമി പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ക്ക് പാട്ടത്തിനു നല്‍കിയിരുന്നു. തുടര്‍ന്നാണ് ദേവസ്വത്തിന് ഭൂമി നഷ്ടമാകുന്നത്.ഈ ഭൂമി പോൾ തോമസ് ചാണ്ടിയ്ക്ക് കൈമാറി. പോളിന്റെ ആസ്‌ട്രേലിയന്‍ പൗരത്വമുള്ള മക്കളാണ് തോമസ് ചാണ്ടിക്ക് സ്ഥലം കൈമാറിയെന്നാണ് വിവരം. പോളിന്റെ കയ്യില്‍ നിന്ന് പണംനല്‍കി ഭൂമി വാങ്ങുകയായിരുന്നുവെന്നാണ് ചാണ്ടിയുടെ വാദം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here