ദുർഗാ ദേവിയെ വരവേൽക്കാൽ 400 പേർ ചേർന്നൊരുക്കിയത് ഒരു തെരുവ് മുഴുവൻ നീണ്ടുകിടക്കുന്ന രംഗോലി !!

mighty rangoli in kolkatta

ദുർഗാ പൂജയ്ക്കായി കൊൽക്കത്ത നഗരം ഒരുങ്ങി കഴിഞ്ഞു. കൊൽക്കത്ത നിവാസികൾക്ക് ദുർഗാ പൂജയെന്നാൽ ഒരു മതവിശ്വാസത്തിന്റെ ഭാഗം മാത്രമല്ല മറിച്ച് ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷ രാവുകൂടിയാണ്.

ബംഗാളിൽ ഇത് ആഘോഷത്തിന്റെ നാളുകളാണെങ്കിൽ, പഞ്ചാബികൾക്ക് ഉപവാസത്തിന്റെ നാളുകളാണിവ. തമിഴ്‌നാട്ടിൽ ഉത്സവത്തിന്റെ ആദ്യ മൂന്നു ദിവസം ലക്ഷ്മീദേവിയേയും അടുത്ത മൂന്നു ദിവസം പാർവതീദേവിയേയും അവസാന മൂന്നു ദിവസം സരസ്വതീദേവിയേയും ആരാധിക്കുന്നു.

കേരളത്തിൽ ഇത് പൂജവയ്പ്പിന്റെ ആഘോഷമാണ്. ആയുധപൂജയും അതിനോടനുബന്ധിച്ച് നടത്തുന്നു. നവരാത്രിയുടെ ഒടുവിൽ വിജയദശമി ദിവസം പൂജയെടുക്കുന്നു. അതിന് ശേഷമാണ് കുട്ടികൾക്ക് വിദ്യാരംഭം കുറിക്കുന്ന എഴുത്തിനിരുത്തൽ ചടങ്ങ്.

mighty rangoli in kolkatta

ഇത്തവണ ഭീമൻ രംഗോലി ഒരുക്കിയാണ് കൊൽക്കത്ത നഗരം ദുർഗാദേവിയുടെ വരവ് ആഘോഷിക്കുന്നത്.

mighty rangoli in kolkatta

ഒരു തെരുവ് മുഴുവൻ പരന്ന് കിട്ടകുന്ന ഈ ഭീമൻ രംഗോലി ഒരുക്കിയത് 400 പേർ ചേർന്നാണ്.

mighty rangoli in kolkatta

ബംഗാളി സൂപ്പർ താരം പ്രൊസഞ്ജിത് ചാറ്റർജിയാണ് രംഗോലി പ്രകാശനം ചെയ്തത്. 1.4 കിമി ആണ് രംഗോലിയുടെ നീളം.

mighty rangoli in kolkatta

mighty rangoli in kolkatta

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top