ഉത്തരകൊറിയയിൽ ഭൂചലനം; ആണവ പരീക്ഷണം നടത്തിയതായി സംശയം

ഉത്തരകൊറിയയിൽ ഭൂചലനമുണ്ടായതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് കൊറിയയിൽ അനുഭവപ്പെട്ടത്. പ്രദേശിക സമയം രാവിലെ 11.30നായിരുന്നു സംഭവം.
വെബ്‌സൈറ്റിലൂടെയാണ് ഉത്തരകൊറിയ ഭൂകമ്പം സ്ഥിരീകരിച്ചത്. ഭൂചലനത്തെ തുടർന്നു ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നും വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
ഇതോടെ ഉത്തര കൊറിയ വീണ്ടും ആണവ പരീക്ഷണം നടത്തിയതായി സംശയം ബലപ്പെട്ടു. ഈ മാസം മൂന്നിന് ഉത്തരകൊറിയ ആണവ പരീക്ഷണം നടത്തിയതിനെ തുടർന്ന് നേരിയ ഭൂചലനം ഉണ്ടായിരുന്നു. അതേസമയം ഉത്തരകൊറിയ പുതിയ ആണവപരീക്ഷണം നടത്തിയതിന്റെ ഫലമായിരിക്കാം ഭൂചലനമെന്നാണ് ചൈനയുടെ പക്ഷം.
ഉത്തരകൊറിയയിലേക്കുള്ള ഇന്ധന കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് ചൈന. ഐക്യരാഷ്ട്രസഭ ഉപരോധം ഏർപ്പെടുത്തിയതിന്റെ ഭാഗമായാണ് ചൈനയുടെ നടപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here