കനകജൂബിലി ആഘോഷങ്ങൾക്കൊരുങ്ങി ലോ അക്കാദമി

നിയമവിദ്യാഭ്യാസ രംഗത്ത് ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന ലോ അക്കാദമി ലോ കോളേജ് മികവിന്റെ അൻപതാണ്ടുകൾ പൂർത്തിയാക്കുകയാണ്. 1967 68 അധ്യയന വർഷത്തിൽ ആരംഭിച്ച അക്കാദമിയുടെ കനക ജൂബിലി ആഘോഷങ്ങൾ വിപുലമായി നടത്താനാണ് പദ്ധതി. സെമിനാറുകളും, കോൺക്ലേവുകളുമടക്കം അക്കാദമികമായി ദേശീയ ശ്രദ്ധയാകർഷിക്കുന്നതും നിയമ രംഗത്ത് പ്രസക്തവുമായിരിക്കും ആഘോഷങ്ങളെന്നും രാഷ്ട്രനേതാക്കളുടെയും , പരമോന്നത ന്യായാധിപന്മാരുടെയും സാന്നിധ്യം ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു.
പിഴവ് കൂടാതെയുള്ള കനക ജൂബിലി ആഘോഷങ്ങളുടെ നടത്തിപ്പിനായി ഒരു യോഗം സെപ്റ്റംബർ 26 ചൊവ്വാഴ്ച തിരുവനന്തപുരം വി ജെ ടി ഹാളിൽ നടക്കും. വൈകിട്ട് 4.30 നു നടക്കുന്ന യോഗത്തിൽ എല്ലാ പൂർവ്വ വിദ്യാർത്ഥികളും അക്കാദമിയുടെ അഭ്യുദയ കാംക്ഷികളും എത്തിച്ചേരണമെന്നും സംഘാടകർ. കൂടുതൽ വിവരങ്ങൾക്ക് എം ആർ ചിത്രലാൽ 9447206202 എന്ന നമ്പറിൽ ബന്ധപ്പെടുക
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here