Advertisement

ചിറയിൻകീഴിൽ യുവാവിനെ രണ്ടംഗ സംഘം അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്

September 24, 2017
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിറയിന്‍കീഴ് മുടപുറത്ത് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഗാതഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. സെപ്തംബര്‍ 13ന് നടന്ന സംഭവമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. രണ്ടംഗ സംഘം റോഡില്‍ അഭ്യാസ പ്രകടനം ന‍ടത്തിയത് ചോദ്യം ചെയ്തത യുവാവിനെയാണ് ക്രൂരമായി മര്‍ദ്ദിക്കുന്നതെന്ന് വീഡിയോയില്‍ വ്യക്തമായി കാണാം. പോലീസില്‍ ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോ പുറത്ത് വന്നതിന്റെ പശ്ചാത്തലത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. യുവാവിനെ മര്‍ദ്ദിക്കുന്നത് കാണുന്ന ജനങ്ങള്‍ ഇത് തടയാന്‍ ശ്രമിക്കാത്തതുംവീഡിയോയില്‍ കാണാം. ആറ്റിങ്ങള്‍ സിഐയോട് റിപ്പോര്‍ട്ട് നല്‍കാന്‍ റൂറല്‍ എസ് പി ആവശ്യപ്പെട്ടിട്ടുണ്ട്.

മര്‍ദ്ദനമേറ്റയുവാവിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement