മോഡിയുടെ സ്വച്ഛത ഹി സേവയ്ക്ക് പിന്തുണയുമായി മമ്മൂട്ടി

പ്രധാനമന്ത്രിയുടെ സ്വച്ഛത ഹി സേവ പദ്ധതിയുടെ ഭാഗമാകുമെന്നും മോദിജി തന്നെ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്നും മമ്മൂട്ടി. ഫെയ്സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.
മഹാത്മാ ഗാന്ധി ദൈവികതയോടുപമിച്ച ശുചിത്വത്തിന് മോദി നല്‍കുന്ന പ്രാധാന്യം അഭിനന്ദനാര്‍ഹമാണ് . തന്നെ സംബന്ധിച്ചിടത്തോളം ശുചിത്വമെന്നത് അവനവനില്‍ നിന്ന് തന്നെ ആരംഭിക്കേണ്ടതാണ് . ആരാലും നിര്‍ബന്ധിക്കപ്പെടേണ്ടതല്ല. എങ്കിലും രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അതിനു വേണ്ടി ചില നിയമങ്ങളും ബോധവത്കരണ പരിപാടികളും ആവശ്യമാണ്.
ഒരു വ്യക്തി തന്റെ ശരീരത്തെ ബഹുമാനിക്കാന്‍ പഠിക്കുമ്പോള്‍ അയാളുടെ ചുറ്റുമുള്ളവര്‍ക്ക് ശുചിത്വത്തിന്റെ സന്ദേശം പ്രചരിപ്പിക്കാന്‍ സാധിക്കും. രാജ്യത്തോടും ഭൂമിയോടുമുള്ള പ്രതിബദ്ധത സ്വന്തം വീടുകള്‍ ശുചിയാക്കിക്കൊണ്ടാണ് കാണിച്ചു തുടങ്ങേണ്ടത് .പിന്നീട് സമൂഹത്തോടും രാജ്യത്തോടും ലോകത്തോടുമുള്ള വാഗ്ദാനം നിറവേറ്റപ്പെടണം . വസുധൈവ കുടുംബകം എന്ന നമ്മുടെ നാടിന്റെ സംസ്‌കാരത്തിന്റെ ആത്മാവ് പറയുന്നതും അതു തന്നെയാണെന്നും മമ്മൂട്ടി ഫെയ്സ് ബുക്കില്‍ കുറിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here