സോളാർ കമ്മിഷൻ റിപ്പോർട്ട് ഇന്ന്

സോളാർ തട്ടിപ്പ് കേസിൽ ജുഡിഷ്യൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. അന്വേഷണ കമ്മിഷനായ ജസ്റ്റിസ് ശിവരാജൻ വൈകിട്ട് മൂന്നിന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറും.
കമ്മിഷന്റെ കാലാവധി ഈ മാസം 27ന് അവസാനിക്കാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. റിപ്പോർട്ട് പൂർത്തിയായ സാഹചര്യത്തിൽ അത് സമർപ്പിക്കാൻ കമ്മിഷൻ മുഖ്യമന്ത്രിയോട് സമയം ചോദിച്ചിരുന്നു. തുടർന്നാണ് ഇന്നു വൈകിട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി സമയം അനുവദിച്ചത്.
സംസ്ഥാനത്ത് സൗരോർജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണൻ സി.എം.ഡിയായ ടീം സോളാർ കമ്പനി പലരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസാണ് സോളാർ അഴിമതിക്കേസ്. എഴുപതോളം പേരിൽ നിന്നായി 50 ലക്ഷം രൂപ വരെയാണ് തട്ടിയെടുത്തിട്ടുള്ളത്.
solar commission report to submit today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here