ബന്ധു നിയമനം; ജയരാജനെ അനുകൂലിച്ച് വിജിലൻസ് ഹൈക്കോടതിയിൽ
ബന്ധു നിയമനം ജയരാജനെ അനുകൂലിച്ച് വിജിലൻസ് ഹൈക്കോടതിയിൽ. ജയരാജനെതിരായ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് കോടതിയിൽ സത്യവാങ്ങ്മൂലം നൽകി. കോടതി നിർദ്ദേശകാരമാണ് സത്യവാങ്ങ്മൂലം നൽകിയത്.കേസിൽ വ്യക്തമായ വിശദീകരണം നൽകാൻ കോടതി ഇന്നലെ നിർദേശിച്ചിരുന്നു. ജയരാജ്റെ നടപടി അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും ജയരാജൻ സാമ്പത്തീകമോ അല്ലാതെയോ ഉള്ള നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. നിയമനം ക്രമവിരുദ്ധമാണെന്ന് ബോധ്യപ്പെട്ടപ്പോൾ ഉത്തരവ് മന്ത്രി തന്നെ റദ്ദാക്കി. സർക്കാരിന് നഷ്ടവും ഉണ്ടായിട്ടില്ല. സുധീർ നമ്പ്യാർ വ്യവസായ സ്ഥാപന മേധാവിയായി ചുമതല ഏറ്റതുമില്ല. നിയമോപദേശവും
ഹൈകോടതിയുടെ തന്നെ നിരീക്ഷണവും പരിഗണിച്ചാണ് നടപടിയെന്നും വിജിലൻസ് ബോധിപ്പിച്ചു. കേസ് നാളെ കോടതി പരിഗണിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here