ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു : പോലീസ്

നടിയെ ആക്രമിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ശ്രമിച്ചുവെന്ന് പോലീസ്. കേസിലെ നിർണ്ണായക സാക്ഷിയെയടക്കം സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഇതിന് തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ഇവയെല്ലാം പരിഗണനയിലെടുത്ത് ദിലീപിന് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുമെന്നാണ് റിപ്പോർട്ട്.
ദീലിപിന്റെ അഞ്ചാമത്തെ ജാമ്യാപേക്ഷയിൽ ഇന്ന് 10.15ഓടുകൂടിയാണ് കോടതി വാദം കേൾക്കുക. പ്രോസിക്യൂഷൻ വാദം ഇന്ന് നടക്കാനിരിക്കുന്നതിനിടെ ആണ് സാക്ഷികളെ സ്വാധീനിക്കാൻ ദിലീപ് ജയിലിൽ കിടന്നപ്പോഴും ശ്രമം ഉണ്ടായെന്ന് പോലീസിന് വിവരം ലഭിച്ചത്. രഹസ്യമൊഴി നൽകിയ സാക്ഷിയെ അടക്കം സ്വാധീനിക്കാൻ ശ്രമം നടന്നുവെന്ന വിവരവുമുണ്ട്.
ഇനി പുറത്തിറങ്ങിയാലും കേസിനെ സ്വാധീനിക്കാൻ കഴിയില്ല. പ്രായമായ അമ്മയും ഒരു മകളും വീട്ടിലുണ്ട്. ഏത് ഉപാധിയോടെയും പുറത്തിറങ്ങാൻ തയ്യാറാണെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
dileep tried influencing witness
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here