Advertisement

വേങ്ങരയില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു

September 27, 2017
Google News 0 minutes Read
vengara

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ രണ്ട് പേര്‍ പത്രിക പിന്‍വലിച്ചു. ഇതോടെ മത്സര രംഗത്തുള്ളവരുടെ എണ്ണം ആറായി. വേങ്ങര ഉപതിരഞ്ഞെുപ്പില്‍ അങ്കത്തട്ടില്‍ 14 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ പത്രിക സമര്‍പ്പിച്ചത്. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്കുപുറമെ അഞ്ചുഡമ്മി സ്ഥാനാര്‍ത്ഥികളും ലീഗ് വിമതനുള്‍പ്പെടെ രണ്ടു സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചു. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയ്യതി. എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി പി ബഷീര്‍, യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ കാദര്‍, എന്‍ ഡി എ സ്ഥാനാര്‍ത്തി കെ ജനചന്ദ്രന്‍, എസ് ഡി പി ഐ സ്ഥാനാര്‍ത്ഥി നസീര്‍ തുടങ്ങിയവരാണ് മത്സര രംഗത്തെ പ്രമുഖര്‍.  ഇന്ന്  പത്രിക പിന്‍വലിക്കുന്നതിനുള്ള സമയം അവസാനിക്കുന്നതോടെ മത്സരത്തിന്റെ ചിത്രം വ്യക്തമാവും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here