Advertisement

ജയലളിതയുടെ മരണം; മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം

September 28, 2017
Google News 0 minutes Read
Jayalalitha

തമിഴ്​നാട്​ മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണം മൂന്ന്​ മാസം കൊണ്ട്​ അ​ന്വേഷിക്കാച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സർക്കാർ വിജ്​ഞാപനം പുറപ്പെടുവിച്ചു.വരുന്ന തിങ്കളാഴ്​ച മുതൽ മൂന്ന്​ മാസമാണ്​ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന സമയം. കമ്മീഷന്റെ അധികാര പരിധി സര്‍ക്കാര്‍ നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.

ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​ മുതൽ മരിച്ചതുവരെയുള്ള എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയിൽ വരുമെന്ന്​ സർക്കാർ പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. ആശുപത്രിയിൽ ​പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യം, ആശുപത്രിവാസം, ചികിത്സ, മരണത്തിലേക്ക്​ നയിച്ച സാഹചര്യം എന്നിവയെല്ലാം കമ്മീഷ​ന്‍റെ അ​ന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. ഇതെല്ലാം പരിശോധിച്ചാണ് കമ്മീഷന്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here