Advertisement

യുഎഇയിലെ ഇന്ത്യക്കാരുടെ മോചനം: സുഷമ സ്വരാജിന് മുഖ്യമന്ത്രിയുടെ കത്ത്

September 28, 2017
Google News 0 minutes Read
pinarayi vijayan

യുഎഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാൻ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു.

സിവിൽ കേസുകളിൽ ജയിലിൽ കഴിയുന്നവരെ മോചിപ്പിക്കാൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് ഗൾഫ് രാജ്യങ്ങളിൽനിന്ന് ധാരാളം നിവേദനങ്ങൾ സംസ്ഥാന സർക്കാരിനും വിദേശ മന്ത്രാലയത്തിനും ലഭിക്കുന്നുണ്ട്. ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ഖാസിമി സപ്തംബർ 24 മുതൽ 26 വരെ കേരളം സന്ദർശിച്ചപ്പോൾ ഷാർജ ജയിലിൽ കഴിയുന്നവരെ മനുഷ്യത്വപരമായ പരിഗണന നൽകി മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

ഈ അഭ്യർത്ഥനയെ തുടർന്ന് 149 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഷാർജ ഭരണാധികാരി ഉടൻ തന്നെ ഉത്തരവിടുകയുണ്ടായി. ഈ സാഹചര്യം കണക്കിലെടുത്ത് യു.എ.ഇയിലെ മറ്റു എമിറേറ്റുകളുമായി ഇന്ത്യാഗവൺമെൻറ് ബന്ധപ്പെടുകയാണെങ്കിൽ ഒരുപാട് ഇന്ത്യക്കാർക്ക് മോചനം ലഭിച്ചേക്കും. യു.എ.ഇയിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും നയതന്ത്ര കാര്യാലയങ്ങൾക്കും ഇക്കാര്യത്തിൽ ആവശ്യമായ നിർദേശം നൽകണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here