സച്ചിന്റെ മിഡില്‍ സ്റ്റംമ്പെടുക്കുമ്പോഴുള്ള ശബ്ദമാണ് ഏറ്റവും ഇഷ്ടമെന്ന് ബ്രെറ്റ് ലീ

ക്രീസില്‍ സച്ചിന്‍ ടെന്റുല്‍ക്കറിന്റെ മിഡില്‍ സ്റ്റംമ്പ്എടുക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് ക്രിക്കറ്റ് താരം ബ്രെറ്റ് ലീ. തിരുവനന്തപുരത്ത് സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച ശ്രവണ വൈകല്യമുള്ള കുട്ടികളുടെ കേള്‍വി ശക്തി ഉറപ്പാക്കുന്ന കാതോരം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സദസ്സിനെ ചിരിപ്പിച്ച് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മറുപടി. സ്റ്റംബ് തെറിപ്പിച്ച ബോള്‍ നോ ബോളാണെന്ന അംബയറുടെ ശബ്ദമാണ് താന്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ശബ്ദമെന്നും താരം വ്യക്തമാക്കി.
ശ്രവണവൈകല്യമുള്ള കുട്ടികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഹിയറിങ്ങിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് താരം പരിപാടിയില്‍ പങ്കെടുത്തത്. 2011 ല്‍ തന്റെ മകന്റെ കേള്‍വിശക്തി ഒരു അപകടത്തില്‍പ്പെട്ട് ഭാഗികമായി നഷ്ടപ്പെട്ടതോടെയാണ് സാമൂഹിക പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും താരം വ്യക്തമാക്കി. ഇന്ത്യയില്‍ മ്യൂസിക് എന്നപേരില്‍ വൈകല്യമുള്ള കുട്ടികളെ സംഗീതത്തിലൂടെ ശാക്തീകരിക്കാനുള്ള സംഘടന ബ്രെറ്റലീ രൂപീകരിച്ചിട്ടുണ്ട്.
brett lee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here