Advertisement

റെയിൽവെയിൽ പുതിയ പരിഷ്‌കാരങ്ങൾ; പുതിയ ടൈംടേബിൽ മുതൽ സിസിടിവി ക്യാമറകൾ വരെ

September 29, 2017
Google News 0 minutes Read
TRAIN

തിരക്കുകൾക്കനുസരിച്ച് നിരക്ക് വർദ്ധിപ്പിക്കുന്ന ഫഌക്‌സി ഫെയർ സംവിധാനം ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിലേക്ക് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവെ. രാജാധാനി, തുരന്തോ, സുവിധ എന്നീ ട്രയിനുകളിലാണ് നിലവിൽ ഈ സമ്പ്രദായം നിലവിലുള്ളത്. പിയൂഷ് ഗോയൽ റെയിൽവെ മന്ത്രിയായി ചുമതലയേറ്റതിന് ശേഷം നിലവിലുള്ള നിയമങ്ങൾ പൊളിച്ചെഴുതാനുള്ള നീക്കത്തിലാണ്.

  • ട്രയിനുകളുടെ സമയക്രമം കൃത്യമാക്കി നവംബറോടെ ടൈംടേബിൾ പരിഷ്‌കരിക്കും.
  • 700 ഓളം ട്രയിനുകളുടെ വേഗം കൂട്ടും
  • 48 മെയിൽ / എക്‌സ്പ്രസ് ട്രയിനുകളെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലാക്കും
  • റെയിൽവേ സ്റ്റേഷനുകളിലും കോച്ചുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കും
  • റെയിൽവെ സുരക്ഷാ സേനാംഗങ്ങൾക്കും ടിക്കറ്റ് എക്‌സാമിനർമാർക്കും ഡ്യൂട്ടി സമയത്ത് യൂണിഫോം നിർബന്ധമാക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here