Advertisement

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ്; തീവണ്ടികൾ വൈകിയോടുന്നു

December 28, 2023
Google News 2 minutes Read
fog in north indian states

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മൂടൽമഞ്ഞ് തുടരുന്നു. അടുത്ത രണ്ട് ദിവസം കൂടി മൂടൽമഞ്ഞ് അതിശക്തമായി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡൽഹി പഞ്ചാബ് ഹരിയാന സംസ്ഥാനങ്ങൾക്ക് പുറമേ, ഉത്തർപ്രദേശിലെ കൂടുതൽ ഇടങ്ങളിലേക്ക് മധ്യപ്രദേശിലേക്കും മൂടൽമഞ്ഞ് വ്യാപിച്ചതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിൽ പറയുന്നു. ( fog in north indian states )

മൂടൽമഞ്ഞ് ഗുരുതരമായി ബാധിച്ചു. ഡൽഹി, അമൃത്സർ,പത്താൻകോട്ട്,ആഗ്ര, ഗോരക്പൂർ, അലഹബാദ് വിമാനത്താവളങ്ങളിൽ ദൃശ്യ പരിധി, 0 മുതൽ 50 മീറ്റർ വരെ യായികുറഞ്ഞു. ട്രെയിൻ ഗതാഗതത്തെയും മോഡൽ മഞ്ഞ് രൂക്ഷമായി ബാധിച്ചിട്ടുണ്ട്.

ഉത്തരേന്ത്യൻ മേഖലയിൽ നിരവധി തീവണ്ടികൾ വൈകി ഓടുകയാണ്. മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ റോഡ് യാത്രക്കാരും അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Story Highlights: fog in north indian states

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here