Advertisement

ഓങ് സാൻ സൂ കിയുടെ ചിത്രം ഓക്‌സ്ഫഡിൽ നിന്ന് ഒഴിവാക്കി

September 30, 2017
Google News 1 minute Read
Oxford University removes Aung San Suu Kyi portrait

ഓങ് സാൻ സൂ കിയുടെ ചിത്രം ലണ്ടനലെ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയിൽ നിന്നു നീക്കി. മ്യാൻമറിൽ റോഹിംഗ്യകൾക്കെതിരായ സൂ കിയുടെ നിലപാടാണ് നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.

എന്നാൽ മറ്റൊരു പെയിന്റിങ് വയ്ക്കാനുള്ളതു കൊണ്ടാണ് സൂ കിയുടെ ചിത്രം മാറ്റിയതെന്നാണ് യൂനിവേഴ്‌സിറ്റിയുടെ വിശദീകരണം.

സൂ കി പഠിച്ച സെന്റ് ഹ്യൂഗ്‌സ് കോളജിലെ പ്രവേശന സ്ഥലത്തു നിന്നാണ് ചിത്രം മാറ്റിയത്. 1967 ൽ ഇവിടെ പഠിച്ച സൂ കിയുടെ ചിത്രം 1999 ലാണ് ചുമരിൽ പതിച്ചത്.

Oxford University removes Aung San Suu Kyi portrait

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here