രമേശ് പിഷാരടി സംവിധായകനാകുന്നു; എന്നാൽ അനൗൺസ്‌മെന്റ് ടീസറിൽ പ്രേക്ഷകരെ ഞെട്ടിച്ചത് ജയറാമിന്റെ മേക്കോവർ

കേമഡിയും, അഭിനയവും മാത്രമല്ല തനിക്ക് സംവിധാനവും സാധിക്കുമെന്ന് തെളിയിക്കാൻ പഞ്ചവർണ്ണ തത്തയുമായി എത്തുകയാണ് രമേശ് പിഷാരടി.
രമേശ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രത്തിൽ നായകനായി എത്തുന്നത് കുഞ്ചാക്കോ ബോബനും, നായികയായി എത്തുന്നത് അനുശ്രീയുമാണ്. ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്.
ടീസറിൽ ജയറാമിന്റെ വേഷപ്പകർച്ചയാണ് ഏറ്റവും ശ്രദ്ധേയം. താരത്തിന്റെ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും വ്യത്യസ്തമായ വേഷമാണ് പഞ്ചവർണ്ണതത്തയിൽ.
സപ്ത തരംഗ് ഫിലിംസിന്റെ ബാനറിൽ മണിയൻ പിള്ള രാജു നിർമ്മിക്കുന്ന പഞ്ചവർണ്ണതത്ത പാട്ടുകൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ്. ചിത്രത്തിലെ മൂന്ന് ഗാനങ്ങൾക്കും ഈം നൽകുന്നത് എം ജയചന്ദ്രനാണ്. പശ്ചാത്തല സംഗീതം നൽകുന്നത് ഔസേപ്പച്ചനാണ്.
ramesh pisharady debut director movie panchavarna thatha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here