Advertisement

തെലുങ്കാനയിൽ കെട്ടിടം തകർന്നു; രണ്ട് മരണം; നിരവധി പേർക്ക് പരിക്ക്

September 30, 2017
Google News 3 minutes Read
telengana building collapsed

തെലുങ്കാനയിൽ ദസറ ആഘോഷത്തിനിടെ കെട്ടിടത്തിന്റെ ഒരു ഭാഗം ആളുകൾക്കു മേൽ തകർന്നുവീണ് രണ്ടുപേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റു. തെലുങ്കാന നിസാമാബാദിലെ യശോദ(32), പി ഹരിക(7) എന്നിവരാണ് മരിച്ചത്.

നിസാമാബാദിലെ ആളൂർ ഗ്രാമത്തിൽ വെള്ളിയാഴ്ച്ച രാത്രിയിലാണ് സംഭവം. വൈകുന്നേരത്തോടെ ആളൂർ ഭഗവതി ക്ഷേത്രത്തിലെ ആഘോഷചടങ്ങുകൾ കാണാൻ നിരവധി പേരാണ് എത്തിയത്. ചടങ്ങുകൾ കാണാനായി സമീപത്തെ ചുറ്റുമതലിനോട് ചേർന്നുള്ള കെട്ടിടത്തിൽ കയറിയവരാണ് അപകടത്തിൽ പെട്ടത്.
കെട്ടിടം തകർന്ന് വീഴുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്‌.

telengana building collapsed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here