ചാലക്കുടി ബ്രോക്കറുടെ കൊലപാതകം; മുഖ്യപ്രതി രാജ്യംവിട്ടതായി സംശയം

ചാലക്കുടി പരിയാരത്തെ വസ്തു ബ്രോക്കർ രാജീവിന്റെ കൊലപാതക്കേസിലെ പ്രതി ജോണി രാജ്യംവിട്ടെന്ന് സംശയം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു. ഇയാൾക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.
ജോണിക്ക് മൂന്ന് രാജ്യങ്ങളിൽ പോകാനുള്ള വിസ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കേസിൽ ജോണിയും ആരോപണ വിധേയനായ അഭിഭാഷകനും കൊല്ലപ്പെട്ട രാജീവുമായി നടത്തിയ റിയൽ എസ്റ്റേറ്റ് ഇടപാടുകളുടെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുകയാണ്.
അതേസമയം കേസിൽ കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ സി.പി ഉദയഭാനുവിനെതിരേയുള്ള പരാതി അന്വേഷിച്ചുവരികയാണ്. ഉദയഭാനുവിൽനിന്ന് വധഭീഷണിയുള്ളതായി രാജീവൻ നേരത്തെ ഡി.ജി.പിക്കു പരാതി നൽകിയിരുന്നു.
chalakkudy broker murder main accused left country
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here