Advertisement

നാരായൺ റാണെ പുതിയ പാർട്ടി രൂപീകരിച്ചു

October 1, 2017
Google News 1 minute Read

മഹാരാഷ്ട്രയിലെ കോൺഗ്രസിലെ ശക്തനായ നേതാവായിരുന്ന നാരായൺ റാണെ പുതിയ പാർട്ടി രൂപീകരിച്ചു. മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ് എന്ന പാർട്ടിക്കു രൂപം നൽകിയതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിനിടെ റാണെ ശിവസേനയൈ ശക്തമായ വിമർശിക്കുകയും ചെയ്തു. ആരാണ് ഉദ്ധവ് താക്കറെയന്നും മുഖ്യമന്ത്രി ഫട്‌നാവിസിനെ വിമർശിക്കാൻ താക്കറെക്ക് എന്താണധികാരമെന്നും ചോദിച്ച റാണെ നോട്ടു നിരോധത്തോടുള്ള ശിവസേന നയത്തെയും പരിഹസിച്ചു. നോട്ടു നിരോധനം കൊണ്ടു വരുന്ന സമയത്ത് ഇപ്പോൾ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന ശിവസേന എം.പിമാർ എവിടെയായിരുന്നുവെന്ന് അദ്ദേഹം ചോദിച്ചു. എല്ലാവരും സഭയിൽ ഉറങ്ങുകയായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

2005 ലാണ് റാണെ ശിവസേനയിൽ നിന്ന് വിട്ട് കോൺഗ്രസിൽ ചേരുന്നത്. 2014 വരെ കോൺഗ്രസിൽ ശക്തമായ സാന്നിധ്യമായിരുന്നു. എന്നാൽ മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്താണ് തന്നെ കോൺഗ്രസ് കൂടെക്കൂട്ടിയതെന്നും വാഗ്ദാനം പാലിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടുവെന്നും ആരോപിച്ച് കഴിഞ്ഞ ആഴ്ച്ച ഇദ്ദേഹം കോൺഗ്രസിൽ നിന്നും രാജിവെക്കുകയായിരുന്നു.

narayan rane forms new party

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here