Advertisement

” പൊതുവേദികളിൽ വിഗ് ഇല്ലാതെ പ്രത്യക്ഷപ്പെടില്ല”,തുറന്നു പറഞ്ഞ് മോഹൻലാൽ

October 1, 2017
Google News 1 minute Read
uses wig says mohanlal

മോഹൻലാലിന്റെ നിത്യയൗവ്വനത്തെ കുറിച്ച് സിനിമാ ലോകത്ത് ചർച്ചകൾ തുടങ്ങിയിട്ട് നാളേറെയായി. പ്രായം ഇത്രയായിട്ടും ഇപ്പോഴും ഇടതൂർന്ന് ജരാനരകൾ ബാധിക്കാത്ത മുടിയും ചുളിവുകൾ വീഴാത്ത ചർമ്മവുമായി താരം ഒരത്ഭുതമായി നിൽക്കുകയാണ്. എന്നാൽ ഏതൊരാൾക്കും വരുന്ന മുടി കൊഴിച്ചിൽ തനിക്കുമുണ്ടെന്നും, താൻ വിഗ് ഉപയോഗിക്കാറുമുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.

താൻ വിഗ് ഉപയോഗിക്കാറുണ്ടെന്നും എന്നാൽ പൊതു വേദികളിൽ വിഗ്ഗ് ഇല്ലാതെ പ്രത്യക്ഷപ്പെടാൻ തയാറാകാത്തത് പ്രൊഫഷന്റെ ഭാഗമായിട്ടാണെന്നാണ് താരത്തിന്റെ പക്ഷം.

സിനിമക്ക് ഒരു രഹസ്യ സ്വഭാവമുണ്ട്, ഇരുട്ടും വെളിച്ചവുമൊക്കെ ചേർന്നുള്ള ഒരു മാജിക്കാണ് സിനിമ. ഏതൊരു പെർഫോർമൻസിനെയും പോലെ സിനിമക്കുമുണ്ട് ചില രഹസ്യസൂത്രങ്ങൾ. സിനിമയിൽ കാണുന്ന ഒരാളായിരിക്കില്ല യഥാർഥ ജീവിതത്തിൽ , അതുപോലെത്തന്നെയാണ് തിരിച്ചും. അതിന്റേതായ ചില രഹസ്യങ്ങൾ നടീ നടൻന്മാർ കാത്തു സൂക്ഷിക്കണം എന്നും മോഹൻലാൽ പറയുന്നു. ഒരു മാസികക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഷൂട്ടിങ്ങിന്റെ ഭാഗമായി ചൂടിലും വെള്ളം മാറി കുളിച്ചും ഒക്കെ എല്ലാവർക്കും സംഭവിക്കാവുന്നതാണ് മുടി കൊഴിച്ചിൽ. പിന്നെ ഇൻഡസ്ട്രിയുടെ ഭാഗമായി നിൽക്കുമ്പോൾ പേഴ്‌സണാലിറ്റിയുടെ കൂടി ഒരു അപ്പിയറൻസായി നിലനിർത്തേണ്ട ആവശ്യം ഉണ്ടെന്നും താരം പറയുന്നു. പക്ഷേ ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ തന്നെ ഒരിക്കലും ബാധിച്ചിട്ടുമില്ലെന്നും മോഹൻലാൽ പറയുന്നു.

uses wig says mohanlal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here