Advertisement

മംഗളൂരു ജങ്ഷനിൽ ട്രിപ്പ് ഷെഡ്ഡ് വരുന്നു

October 2, 2017
Google News 1 minute Read
mangalore junction trip shed

വൈദ്യുതി എൻജിനുകളുടെ ചെറിയ അറ്റകുറ്റപ്പണിക്ക് മംഗളൂരു ജങ്ഷനിൽ ട്രിപ്പ് ഷെഡ്ഡ് വരുന്നു. എൻജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ഇതിന്റെ സിവിൽ ജോലികൾ തുടങ്ങി. കേരളത്തിൽ എറണാകുളത്തും തിരുവനന്തപുരത്തും മാത്രമാണ് നിലവിൽ ട്രിപ്പ് ഷെഡ്ഡ് ഉള്ളത്.

ഷൊർണൂർ-മംഗളൂരു പാത പൂർണമായും വൈദ്യുതീകരിച്ചതിനാൽ കൂടുതൽ വണ്ടികൾ വൈദ്യുതി എൻജിനിലേക്ക് മാറിയ സാഹചര്യത്തിലാണിത്. പാലക്കാട് ഡിവിഷനിലെ ആദ്യത്തെ ട്രിപ്പ് ഷെഡ്ഡാണ് മംഗളൂരു ജങ്ഷനിലേത്.

എന്നാൽ, വലിയ അറ്റകുറ്റപ്പണിക്ക് പൂർണമായി സജ്ജീകരിച്ച ഇലക്ട്രിക് ലോക്കോ ഷെഡ്ഡുകൾ കേരളത്തിലില്ല. അതിന് തമിഴ്‌നാട്ടിലെ ഈറോഡ്, ആരക്കോണം, റോയപുരം എന്നിവിടങ്ങളിലെത്തണം.

mangalore junction trip shed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here