Advertisement

മൂന്നരവയസ്സുകാരിയ്ക്ക് രണ്ടാനച്ഛന്റെ ക്രൂര മർദ്ദനം

October 3, 2017
Google News 0 minutes Read
girl attacked

മൂന്നരവയസ്സ് മാത്രം പ്രായമുള്ള പെൺകുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചു. കുഞ്ഞിന്റെ മുതുകിൽ മർദ്ദിക്കുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. കൊല്ലത്താണ് സംഭവം. കുട്ടിയുടെ അമ്മ ജോലിക്കു പോയ സമയത്താണ് രണ്ടാനച്ഛൻ ക്രൂരമായി ആക്രമിച്ചത്. വീടിനുള്ളിൽ നിന്ന് കുഞ്ഞിന്റഎ ദയനീയ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

ആക്രമണത്തെ തുടർന്ന് ബോധരഹിതയായ കുഞ്ഞിനെ തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവം നാട്ടുകാർ അറിഞ്ഞതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച രണ്ടാനച്ഛനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾക്കെതിരെ കുണ്ടറ പോലീസ് കേസെടുത്തു. അമ്മയേയും കുഞ്ഞിനേയും പോലീസ് സർക്കാർ അഗതി മന്ദിരത്തിലേക്ക് മാറ്റി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here