Advertisement

ജാമ്യം ലഭിച്ചതിൽ ആശ്വാസമുണ്ടെന്ന് ദിലീപ്

October 3, 2017
Google News 0 minutes Read
dileep

ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ ആശ്വാസമുണ്ടെന്ന് നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായി കഴിഞ്ഞ 85 ദിവസമായി ദിലീപ് ജയിലിലാണ്. കോടതി ജാമ്യം നൽകിയ വിവരം ജയിൽ സൂപ്രണ്ട് നേരിട്ട് ചെന്ന് ദിലീപിനെ അറിയിക്കുകയായിരുന്നു. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഒരു ലക്ഷം രൂപ ബോണ്ടും രണ്ട് പേരുടെ ആൾ ജാമ്യവും നൽകാനും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ രണ്ട് തവണയും ഹൈക്കോടതിയിൽ ജാമ്യാപേക്ഷ തള്ളിയ ജസ്റ്റിസ് സുനിൽ തോമസ് തന്നെയാണ് ഇത്തവണ ദിലീപിന് ജാമ്യം അനുവദിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here