Advertisement

ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

October 3, 2017
Google News 0 minutes Read
nobel prize

ഭൂഗുരുത്വ തരംഗങ്ങളെ സംബന്ധിച്ചു പഠനം നടത്തിയ അമേരിക്കൻ ശാസ്ത്രജ്ഞർക്ക് ഭൗതികശാസ്ത്ര നൊബേൽ പുരസ്‌കാരം. മസാച്യുസെറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസർ റെയ്‌നർ വീസ്, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രഫസർമാരായ ബാരി ബ്രിഷ്, കിപ് തോൺ എന്നിവർക്കാണ് പുരസ്‌കാരം. റോയൽ സ്വീഡിഷ് അക്കാഡമി അറിയിച്ചതാണ് ഇക്കാര്യം.

einstein

നൂറുവർഷം മുമ്പ് സാമാന്യ ആപേക്ഷിക സിദ്ധാന്തത്തിൽ ആൽബർട്ട് ഐൻസ്റ്റീൻ ഭൂഗുരുത്വ തരംഗങ്ങളെ സംബന്ധിച്ചു വിശദീകരിച്ചിരുന്നെങ്കിലും ഇത് നേരിൽ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഭൂഗുരുത്വ തരംഗങ്ങളെ സംബന്ധിച്ച് നടത്തിയ പഠനത്തിനാണ് മൂവർക്കും പുരസ്‌കാരം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here