അഡ്വ. ഉദയഭാനുവിനെ ഒക്ടോബർ 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവിന്റെ കൊലപാതകത്തിൽ മുതിർന്ന അഭിഭാഷകൻ സി പി ഉഭയഭാനുവിനെ ഒക്ടോബർ 16 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തെളിവുണ്ടെങ്കിൽ ഹൈക്കോടതിയിൽ മുദ്ര വെച്ച കവറിൽ ഹാജരാക്കണമെന്നും കോടതി. ക്രിമിനൽ അഭിഭാഷകൻ എന്ന നിലയിൽ കക്ഷികളുമായി ബന്ധപ്പെടേണ്ട ആവശ്യം ഉദയഭാനുവിന് ഉണ്ടാകും. ഫോണിൽ ബന്ധപ്പെടേണ്ടി വരും. അങ്ങനെയാണെങ്കിൽ എല്ലാ അഭിഭാഷകരേയും പ്രതിചേർക്കേണ്ടി വരുമെന്നും കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ അഭിഭാഷകനെതിരെ കൃത്യവും വ്യക്തവുമായ തെളിവുകൾ ഉണ്ടെങ്കിൽ ഹാജരാക്കാനും കോടതി നിർദേശിച്ചു. കേസ് 16ന് പരിഗണിക്കും
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here