മലയാളികളോടൊപ്പം ഓണം ആഘോഷിച്ച് ‘കേരള’യുടെ അനിയൻ ജൂലിയൻ; വീഡിയോ വൈറൽ

കുറച്ച് നാളുകൾക്ക് മുമ്പ് നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ പേരിൽ അമേരിക്കയിൽ ഒരു കുഞ്ഞ് പിറന്നു…’കേരള’. അമേരിക്കൻ ദമ്പതികളായ ചാൾസും ബ്രെന്നും തന്റെ മകൾക്ക് നൽകിയ പേരാണ് ‘കേരള’.
2004 കേരളത്തിലെത്തിയെ ദമ്പതികൾ നമ്മുടെ നാടിനോട് തോന്നിയ അഗാധ പ്രണയവുംകൊണ്ടാണ് തിരിച്ചുപോയത്. ഈ പ്രണയമാണ് തങ്ങൾക്ക് പിറന്ന മകൾക്കും ഈ നാടിന്റെ പേര് നൽകാൻ അവരെ പ്രേരിപ്പിച്ചത്. ഈ കഥയെല്ലാം മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.
ശേഷം ലോസ് ആഞ്ചൽസിൽ നിന്നും ‘കേരള’ തന്റെ പേരിന്റെ ഉത്ഭവസ്ഥാനമായ നാടും അവിടുത്തെ സംസ്‌കാരവും അടുത്തറിയാൻ കേരളത്തിലേക്ക് തന്റെ മാതാപിതാക്കളോടും കുഞ്ഞനുജൻ ജൂലിയനോടുമൊപ്പം പുറപ്പെട്ടു. ഇന്ന് കേരള കോട്ടയം ഭരണങ്ങാനത്തെ സെന്റ് അൽഫോൺസ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ്.
എന്നാൽ ഇന്ന് ഈ കുടുംബത്തെ വാർത്തകളിൽ നിറച്ചത് കേരളയല്ല, മറിച്ച് ദമ്പതികൾ തന്റെ മകൻ ജൂലിയനായി ഒരുക്കിയ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ ആണ്.
കേരളത്തിൽ വന്നതിന് ശേഷമുള്ള ജൂലിയന്റെ ആദ്യ പിറന്നാളായതുകൊണ്ട് തന്നെ അത് അൽപ്പം വ്യത്യസ്തമാക്കാനാണ് ചാൾസും ബ്രെന്നും തീരുമാനിച്ചത്. ഇരുവരും താമസിക്കുന്ന വീടിന്റെ അയൽപക്കത്തുള്ളവരെ ക്ഷണിച്ചുകൊണ്ടാണ് പിറന്നാൾ ആഘോഷത്തിന്റെ ഒരുക്കങ്ങൾക്ക് തുടക്കമിട്ടത്.
വീഡിയോ കാണാം:
Kerala Birthday for Julian
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here