മൂന്നാർ ലൗ ഡേൽ സർക്കാരിന് കൈമാറണമെന്ന് ഹൈക്കോടതി

മുന്നാറിൽ ഭൂമി കയ്യേറിയവർക്ക് തിരിച്ചടി. ലൗ ഡേൽ കൈവശം വച്ചിരിക്കുന്ന ഭൂമിയും കെട്ടിടവും ആറ് മാസത്തിനകം അവകാശം ഒഴിഞ്ഞ് സർക്കാരിന് കൈമാറണമെന്ന് ഹൈക്കോടതി. തടസ്സമുണ്ടായാൽ കോടതി അലക്ഷ്യമായി കേസ് പരിഗണിക്കുമെന്നും ലൗ ഡേൽ ഉടമ കയ്യേറ്റക്കാരനാണെന്നും കുത്തകപ്പാട്ടത്തിന് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. ഹോം സ്റ്റേയും സ്ഥലവും കൈമാറണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ലൗ ഡേ ൽ ഉടമ വി വി ജോർജ് സമർപ്പിച്ച അപ്പീൽ കോടതി തള്ളി.
വി വി ജോർജ് കൈയേറിയ ഭൂമി സർക്കാറിന് ഏറ്റെടുക്കാെമന്നും ഹൈക്കോടതി സിംഗിൾ ബഞ്ച് നേരത്തേ ഉത്തരവിറക്കിയിരുന്നു. കൈയേറ്റം ഒഴിപ്പിക്കാനുള്ള സബ്കലക്ടറുടെ ഉത്തരവ് കോടതി ശരിവയ്ക്കുകയായിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് കോടതി തളളിയത്.
മൂന്നാർ ദേവികുളം റോഡിലെ കണ്ണായ 22 സെന്റ്, വി വി ജോർജ് കൈയ്യേറിയിരിക്കുകയാണെന്നും ഭൂമി ഒഴിപ്പിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നുമുള്ള ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമന്റ വിശദീകരണം കണക്കിലെടുത്താണ് കോടതി ഉത്തരവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here