Advertisement

ഓടിക്കൊണ്ടിരുന്ന ട്രയിനിന്റെ ലോക്കോ പൈലറ്റ് കുഴഞ്ഞു വീണു

October 3, 2017
Google News 0 minutes Read
train air services delay train delays due to works at arkonam girl fell from train angamaly yard renovation six trains suspended temporarily new railway terminal in ernakulam palaruvi express train stops todays service

ഓടിക്കൊണ്ടിരിന്ന ട്രയിനിന്റെ ലോക്കോ പൈലറ്റ് കുഴഞ്ഞു വീണു. കൊൽക്കത്തയിലെ ലോക്കൽ ട്രയിനിലെ ലോക്കോ പൈലറ്റ് ഹൽദാറാണ് സർവ്വീസ് നടത്തുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞു വീണത്.

ഇന്നലെ ഉച്ചയ്ക്ക് ഹൗറയിൽ നിന്ന് ബുർദ്വാനിയിലേക്ക് പോകവെ ദെയ്ൻഹാതിൽ ആയിരുന്നു സംഭവം. ട്രയിൻ ട്രാക്കുമാറുന്നതിനിടെ ഹൽദാർ ബോധരഹിതനാകുകയായിരുന്നു. അതേസമയം ഡെഡ് സ്വിച്ചിൽ നിന്ന് ഡ്രൈവറുടെ കൈ മാറിയതിനാൽ ട്രയിൻ നിന്നതിനാൽ വൻ അപകടം ഒഴിവാക്കുകയായിരുന്നു.

ട്രയിൻ നിന്നതോടെ യാത്രക്കാരും റെയിൽവെ ഉദ്യോഗസ്ഥരും ചേർന്ന് ഹൽദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മറ്റൊരു ഡ്രൈവറെ എത്തിച്ച് യാത്ര പുനരാരംഭിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here