Advertisement

കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്; ആദിത്യ നാഥ്

October 4, 2017
Google News 1 minute Read
adithya nath

കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. ജനരക്ഷാ യാത്രയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് യോഗി ആദിത്യ നാഥിന്റെ വിമർശനം. ഹാദിയ കേസ് പരാമർശിച്ച് കൊണ്ടാണ് ആദിത്യ നാഥ് ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി ഇത് വ്യക്തമാക്കിയിട്ടുള്ളതാണെന്നും സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്നും യോഗി ആദിത്യ നാഥ് ആവശ്യപ്പെട്ടു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ബിജെപിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ അവര്‍ തയ്യാറാകണം. ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇവിടെ തുടരുകയാണ്- ആദിത്യനാഥ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here