ടമാാാർ പഠാാാാറിൽ ജാക്ക് സ്പാരോ ആയി വേഷമിട്ട് കൊല്ലം സുധി

ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ടമാാാർ പഠാാാാർ എന്ന പരിപാടിയിൽ പൈററ്റ്‌സ് ഓഫ് കരീബിയനിലെ വിഖ്യാത കഥാപാത്രം ജാക്ക് സ്പാരോ ആയി കൊല്ലം സുധി വേഷമിട്ടു. പരിപാടി ഞായറാഴ്ച രാത്രി 9.30 നാണ് സംപ്രേഷണം ചെയ്യുന്നത്.
രാജേഷ് എന്ന മേക്കപ്പ് ആർടിസ്റ്റാണ് സുധിയുടെ ഈ അവിശ്വസനീയ രൂപമാറ്റത്തിന് പിന്നിൽ.
പേളി മാണിയാണ് ഗോദയുടെ അവതാരക. മിനി സ്‌ക്രീൻ താരങ്ങളെ മൂന്ന് ടീമുകളായി തിരിച്ച് ഈ ടീമുകൾ തമ്മിൽ നടക്കുന്ന രസകരവും കൗതുകം നിറഞ്ഞതുമായ മത്സരങ്ങളാണ് പരിപാടിയിൽ കാണിക്കുന്നത്. സാജു നവോദയ, നോബി, കൊല്ലം സുധി എന്നിവരാണ് ടീം ലീഡേഴ്‌സ്. വരധ, സ്വാസിക, ശാലു കുരിയൻ, മേഘ്‌ന തുടങ്ങി പ്രേക്ഷകർ നെഞ്ചേറ്റിയ നിരവധി താരങ്ങളാണ് പരിപാടിയിൽ പരസ്പരം മാറ്റുരയ്ക്കുന്നത്. ഞായറാഴ്ച്ച രാത്രി 9.30 ന് ഈ എപ്പിസോഡ് ഫ്‌ളവേഴ്‌സ് ടിവിയിൽ കാണാം.
kollam sudhi as jack sparrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here