Advertisement

എട്ടേക്കര്‍ പള്ളിയില്‍ കുര്‍ബാന കൂടി ദിലീപ്

October 5, 2017
Google News 0 minutes Read
dileep

നടിയെ ആക്രമിച്ച കേസില്‍ ജയില്‍ മോചിതനായ നടന്‍ ദിലീപ് ആലുവ ചൂണ്ടിയിലെ എട്ടേക്കര്‍ പള്ളിയില്‍ എത്തി. കുര്‍ബാനയിലും നൊവേനയിലും പങ്കെടുത്താണ് ദിലീപ് മടങ്ങിയത്. സെന്റ് ജൂഡിന്റെ പേരിലുള്ള പള്ളിയാണിത്. രാവിലെ ആറേമുക്കാലോടെയാണ് ദിലീപ് പള്ളിയിലെത്തിയത്. കുര്‍ബാനയ്ക്കും നൊവേനയ്ക്കും ശേഷം 8.10ഓടെയാണ് മടങ്ങിയത്. ആലുവ നഗരസഭാ കൗണ്‍സിലര്‍ ജെറോം മൈക്കിള്‍, സുഹൃത്ത് ശരത്ത്, മിമിക്രി ആര്‍ട്ടിസ്റ്റ് ഏലൂര്‍ ജോർജ് എന്നിവര്‍ ദിലീപിനൊപ്പം ഉണ്ടായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോള്‍ തന്റെ നാട്ടിലെ ദേവാലയങ്ങളില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തണമെന്ന് ആഗ്രഹിച്ചിരുന്നതിനാലാണ് പള്ളിയിലെത്തിയതെന്ന് ദിലീപ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here