Advertisement

യോഗിയോട് സഹതാപം മാത്രം; കണ്ണൂർ പ്രസംഗത്തെ പരിഹസിച്ച് പിണറായി

October 5, 2017
0 minutes Read
yogi-pinnarayi

യോഗി ആദിത്യനാഥിന്റെ കണ്ണൂർ പ്രസംഗത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ ശിശുമരണ നിരക്ക് ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാൾ മെച്ചമാണെന്ന് മൊത്തം രാജ്യത്തെ അറിയിക്കാൻ അവസരമൊരുക്കിയതിന് നന്ദിയെന്നാണ് പിണറായി ഫേസ്ബുക്ക് പേജിൽ കുറിച്ചത്.

സ്വന്തം സംസ്ഥാനത്ത് പ്രശ്‌നങ്ങളുടെ കൂമ്പാരമായിട്ടും താങ്കൾ കേരളത്തിന്റെ വിഷയങ്ങളിൽ ഇടപെടാൻ സമയം കണ്ടെത്തിയതിൽ സന്തോഷം. യുപി യെ ക്കുറിച്ച് ഓർക്കുമ്പോൾ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്റേതാണ്. യു പിയിൽ അങ്ങയുടെ സർക്കാരിന്റെ പട്ടികയിൽ താജ്മഹൽ ഇല്ല. കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യ രംഗത്തെ നേട്ടങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടാതെ പോയത് എന്ന് കരുതുന്നുവെന്നും മുഖ്യമന്ത്രി പരിപഹസിച്ചു.

കേരളത്തിലെ ശിശുമരണ നിരക്ക് വളരെ കൂടുതലാണെന്നായിരുന്നു യോഗിയുടെ പ്രസംഗം. എന്നാൽ ഇത് തിരുത്തണമെന്നും കേരളത്തിലെ ശിശുമരണ നിരക്ക് വെറും 10 ശതമാനം മാത്രമാണെന്നും പിണറായി ഓർമ്മിപ്പിച്ചു. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്നതിൽ അങ്ങയോട് സഹതാപം രേഖപ്പെടുത്തുന്നുവെന്ന് കുറിച്ചാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം

നന്ദി ശ്രീ യോഗി ആദിത്യനാഥ്, കേരളത്തിന്റെ. ശിശുമരണ നിരക്ക് ലോകത്തെ നിരവധി വികസിത രാജ്യങ്ങളെക്കാൾ മെച്ചമാണെന്ന് മൊത്തം രാജ്യത്തെ അറിയിക്കാൻ അവസരമൊരുക്കിയതിന്.
ശ്രീ യോഗി ആദിത്യ നാഥ്, സ്വന്തം സംസ്ഥാനത്ത് പ്രശ്‌നങ്ങളുടെ കൂമ്പാരമായിട്ടും താങ്കൾ കേരളത്തിന്റെ വിഷയങ്ങളിൽ ഇടപെടാൻ സമയം കണ്ടെത്തിയതിൽ സന്തോഷം.
യുപി യെ ക്കുറിച്ച് ഓർക്കുമ്പോൾ ആരുടെ മനസ്സിലും തെളിയുന്ന ഒരു ചിത്രം താജ് മഹലിന്റേതാണ്. യു പിയിൽ അങ്ങയുടെ സർക്കാരിന്റെ പട്ടികയിൽ താജ്മഹൽ ഇല്ല. കാഴ്ചയുടെ ആ കുഴപ്പം കൊണ്ടാണ് കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെടാതെ പോയത് എന്ന് കരുതുന്നു.
കേരളത്തിലെ ഉയര്ന്ന ശിശുമരണനിരക്കിനെ കുറിച്ച് താങ്കൾ പ്രസംഗിച്ചതായി ഞാൻ അറിഞ്ഞു. യോഗിജീ, ദയവായി അങ്ങയുടെ ആ പ്രസ്താവന സ്വയം തിരുത്തണം, കേരളത്തിന്റെി ശിശുമരണ നിരക്ക് 10 ആണ്, അങ്ങയുടെ യുപിയുടെത് 43! ടൈംസ് ഓഫ് ഇന്ത്യയുടെ ഇത് സംബന്ധിച്ച വാര്ത്ത് താങ്കള്ക്കുള പരിശോധിക്കാവുന്നതാണ്.
കേരളത്തിൽ പക്ഷെ സ്ഥിതി താങ്കൾ മനസ്സിലാക്കിയതു പോലെയല്ല. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകൾ നടത്തുന്നതിൽ അങ്ങയോട് സഹതാപം രേഖപ്പെടുത്തുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top