ചീനവലകളുടെ പുനർ രജിസ്ട്രേഷനുള്ള അപേക്ഷകൾ ക്ഷണിച്ചു

ചീനവലകളുടെ പുനർ രജിസ്ട്രേഷനുള്ള അപേക്ഷകൾ ക്ഷണിച്ചു. നിലവിൽ അംഗീകൃത രജിസ്ട്രേഷനും, ലൈസൻസും ഉളള വ്യക്തികൾ ചീനലവകൾ/ ഊന്നിവലകൾ എന്നിവ 2010ലെ ഉൾനാടൻ ഫിഷറീസ് അക്വാകൾച്ചർ ആക്ട് പ്രകാരം പുനർ രജിസ്ട്രേഷൻ നടത്തണമെന്ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ആവശ്യമുള്ള രേഖകൾ
ഇതിനായി ബന്ധപ്പെട്ട പഴയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഉടമസ്ഥത തെളിയിക്കുന്ന മറ്റ് രേഖകൾ, തിരിച്ചറിയൽ രേഖകൾ, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക് എന്നിവ സഹിതം എറണാകുളം, ഞാറക്കൽ, പറവൂർ എന്നിവടങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫിഷറീസ് സബ് ഇൻസ്പെക്ടർ കാര്യാലയങ്ങളിൽ നേരിട്ട് ഹാജരായി പുതിയ അപേക്ഷ സമർപ്പിക്കണം.
ഫിഷറീസ് വകുപ്പിൽ നിന്നും അനുവദിക്കപ്പെട്ട ഉറപ്പിച്ച യന്ത്രങ്ങൾ’ വിഭാഗത്തിൽപ്പെട്ട ചീനവലകൾ, ഊന്നിവലകൾ എന്നിവയുടെ നിലവിലെ രജിസ്ട്രേഷൻ/ലൈസൻസ് കാലാവധി അവസാനിച്ചതിനെത്തുടർന്നാണ് പുനർ രജിസ്ട്രേഷൻ ആവശ്യമായിരിക്കുന്നത്.
chinese net re-registration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here