Advertisement

നോട്ട് നിരോധനത്തെ കുറിച്ച് പാട്ടൊരുക്കാൻ എ ആർ റഹ്മാൻ

October 7, 2017
Google News 0 minutes Read
AR-Rahman

നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് ഒരു വർഷമാകുന്നു. 2016 നവംബർ 8നാണ് ഇന്ത്യ പ്രധാനമന്ത്രിയുടെ നോട്ട് നിരോധന പ്രഖ്യാപനത്തിന് സാക്ഷിയായത്. ഒന്നാം വാർഷികം ആഘോഷിക്കാനിരിക്കെ ഈ സംഭവവുമായി ബന്ധപ്പെട്ട് പാട്ടൊരുക്കുകയാണ് എ ആർ റഹ്മാൻ. 19 മിനുട്ട് ദൈർഘ്യമുള്ള ഗാനമാണ് റഹ്മാനും സംഘവും ഒരുക്കുന്നത്. ദ ഫഌയിംഗ് ലോട്ടസ് എന്ന് പേരിട്ടിരിക്കുന്ന ഗാനം നോട്ട് നിരോധനത്തെകുറിച്ചും അത് സമൂഹത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമാണ് പാട്ട്.

തന്റെ സംഗാതത്തിലൂടെ നോട്ട് നിരോധനത്തെ കുറിച്ച് സംസാരിക്കണമെന്ന് തോന്നിയെന്നും ചരിത്ര നിമിഷങ്ങളെ കലാപാരമായി രേഖപ്പെടുത്തണമെന്നാണ് താൻ വ്യക്തിപരമായി വിശ്വസിക്കുന്നതെന്നും ദ ഫഌയിംഗ് ലോട്ടസിനെ കുറിച്ച് റഹ്മാൻ പ്രതികരിച്ചു. ജമൈക്കൻ സംഗീതജ്ഞൻ ബോബ് മെർലിയും ഇംഗീഷ് സിംഗർ ജോൺ ലെനെനും ഇത്തരത്തിൽ സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്തിരുന്നുവെന്നും രഹ്മാൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here