Advertisement

ഫുട്‌ബോൾ ആവേശത്തിൽ കൊച്ചി മെട്രോയും; അധിക സർവ്വീസും, പ്രത്യേക ഫീഡർ സർവ്വീസും അവതരിപ്പിച്ചു

October 7, 2017
1 minute Read
kochi metro launches new service

കൊച്ചിയിൽ നടക്കുന്ന ഫിഫ അണ്ടർ 17 ലോക കപ്പിനോടനുബന്ധിച്ച് കൊച്ചി മെട്രോ സർവ്വീസ് നീട്ടുന്നു. ജവഹർലാൽ നെഹ്രു സ്‌റ്റേഡിയത്തിൽ കളി നടക്കുന്ന 7, 10, 13, 18 തിയതികളിൽ 11.45 ന് മാത്രമേ മഹാരാജാസ് സ്‌റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുകയുള്ളു. അതേസമയം ആലുവയിൽ നിന്നും 11 മണിക്കാണ് ഈ ദിവസങ്ങളിലെ അവസാന ട്രെയിൻ പുറപ്പെടുക. രാത്രി 9 മണി മുതൽ എക്‌സട്രാ സർവ്വീസ് നടത്തുന്നതിനെ കുറിച്ചും മെട്രോ അധികൃതർ ആലോചിക്കുന്നുണ്ട്.

ഈ ദിവസങ്ങളിൽ ജവഹർലാൽ നഹ്രു മെട്രോ സ്‌റ്റോഷനിലേക്കുള്ള പ്രവേശനം എൻട്രി A യിലൂടെയും പുറത്തേക്കിറങ്ങാനുള്ള വഴി എക്‌സിറ്റ് B യിലൂടെയും മാത്രമായിരിക്കും. സ്റ്റേഷന് പുറത്തുള്ള പ്രത്യേക കൗണ്ടറിലൂടെ മാത്രമേ ടിക്കറ്റുകൾ നൽകികയുള്ളു. കളി കാണാൻ പോകാനായി മെട്രോ ഉപയോഗിക്കുന്ന യാത്രക്കാരോട് അപ്പോൾ തന്നെ റിട്ടേൺ ടിക്കറ്റ് എടുക്കുവാനും മെട്രോ അധികൃതർ നിർദ്ദേശിക്കുന്നു.

അതേസമയം, ലോക കപ്പ് മത്സരം കാണാൻ എത്തുന്നവരുടെ സൗകര്യാർത്ഥം ആലുവ മുതലായ സ്ഥലങ്ങളിൽ എത്തിച്ചേരുന്ന ദീർഘ ദൂര യാത്രികർക്ക് പോലീസ് നിർദേശിച്ചിട്ടുള്ള പാർക്കിംഗ് ഇടങ്ങളിൽ നിന്നും അടുത്തുള്ള മെട്രോ സ്റ്റേഷനിലേക്ക് പോലീസ് നിർദേശം അനുസരിച്ച് ഓട്ടോയും വാനും ഉൾപ്പെടെ പ്രത്യേക ഫീഡർ സർവീസ് നടത്തുന്നതാണെന്ന് കെ എം ആർ എൽ അധികൃതർ അറിയിച്ചു. കളി കണ്ട് മടങ്ങുന്നവർക്കു രാത്രി വൈകിയും ഫീഡർ സർവീസ് നടത്തുന്നതാണ്.

kochi metro launches new service

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top