രാഷ്ട്രപതിയുടെ ആദ്യ കേരള സന്ദർശനം നാളെ

രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാളെ കേരളത്തിലെത്തും. രണ്ട്ദിവസത്തെ സന്ദർശനത്തിനായാണ് രാഷ്ട്രപതി കേരളത്തിൽ എത്തുന്നത്.
കൊല്ലത്ത് അമൃതാനന്ദമയി മഠം നടത്തുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കൊല്ലം ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.
അമൃതാനന്ദമയിയുടെ അറുപത്തിനാലാം ജൻമദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ നാളെ രാവിലെ ഒൻപതരയ്ക്ക് തിരുവനന്തപുരം വ്യോമസേനാ താവളത്തിലെത്തുന്ന രാഷ്ട്രപതിയെ ഗവർണ്ണറും മുഖ്യമന്ത്രിയും ചേർന്ന് സ്വീകരിക്കും. തുടർന്ന് ഹെലികോപ്ടറിൽ കായംകുളം എൻടിപിസി ഹെലിപാഡിൽ ഇറങ്ങിയ ശേഷം റോഡ് മാർഗം വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ ആശ്രമത്തിലെത്തും. പതിനൊന്ന് മണിക്ക് അമൃതവർഷം 64 എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം.
ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടി കഴിഞ്ഞയുടൻ വ്യോമസേനാ ദിനാചരണത്തിൽ പങ്കെടുക്കാൻ രാഷ്ട്രപതി ദില്ലിക്ക് മടങ്ങും.
president visits kerala for the first time tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here