ഗൗരി ലങ്കേഷ് വധം; കൊലപാതകത്തിന് പിന്നിൽ സനാതൻ സൻസ്ത പ്രവർത്തകർ

മുതിർന്ന മാധ്യമപ്രവർത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തിനു പിന്നിൽ സനാതൻ സൻസ്ത പ്രവർത്തകരാണെന്ന് സ്ഥിഥീകരിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സിബിഐയോടും, എൻഐഎയോടും സനാതൻ സൻസ്ഥ പ്രവർത്തകരായ സാരംഗ് അകോൽകർ എന്ന സാരംഗ് കുൽക്കർണി, ജയ് പ്രകാശ് എന്ന അണ്ണാ, പ്രവീൺ ലിങ്കാർ എന്നിവരുടെ വിവരങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ അന്വേഷണ ഏജൻസിയും ഇന്റർപോളും തിരയുന്ന സനാതൻ സൻസ്ഥയുടെ ഈ മൂന്ന് പ്രവർത്തകരെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഇപ്പോൾ മുന്നോട്ട് പോകുന്നത്. കൽബുറഗി, ധബോൽക്കർ വധക്കേസുകളിലും ഇവർക്കു പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്.
2009ൽ ഗോവ മഡ്ഗാവ് സ്‌ഫോടനത്തിലെ പ്രതികളെന്നു സംശയിക്കുന്ന ഇവർക്കായി ഇന്റർപോൾ റെഡ് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.
Sanatan Sanstha trio behind Gauri Lankesh murder
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here