സീരിയല്‍ നടി കവിതാ ലക്ഷ്മി തട്ടുകട നടത്തുന്നു, ആ വാര്‍ത്ത സത്യമാണ്!!
സ്ത്രീധനം സീരിയലിലെ കവിതാ ലക്ഷ്മിയെ ഓര്‍ക്കുന്നില്ലേ? ചാളമേരിയുടെ മരുമകള്‍ ശാന്തയായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ ആ നടി ഇപ്പോള്‍ സാമ്പത്തിക പരാധീനകള്‍ക്ക് നടുവിലാണ്. മകന്റെ വിദ്യാഭ്യാസ ചിലവുകള്‍ക്ക് ബാങ്കുകള്‍ തോറും കയറി ഇറങ്ങി മനസ് മടുത്ത നടി ഇപ്പോള്‍ തട്ടുകട നടത്തുകയാണ്. സീരിയല്‍ അഭിനയത്തെ ബാധിക്കാത്ത തരത്തിലാണ് തട്ടുകട. കടയിലെത്തിയ ഒരാളാണ് നടിയുടെ വീഡിയോ യുട്യൂബില്‍ അപ് ലോഡ് ചെയ്തത്.
ഒരു മകനും മകളുമാണ് കവിതാ ലക്ഷ്മിയ്ക്കുള്ളത്. ഒരു ട്രാവല്‍ ഏജന്‍സി വഴി മകനെ യുകെയില്‍ നാല് വര്‍ഷത്തെ കോഴ്സിന് ചേര്‍ത്തതോടെയാണ് രാജാലക്ഷ്മിയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ട് ആരംഭിക്കുന്നത്. അവിടെ സ്റ്റഡി ആന്റ് വര്‍ക്ക് തരാമെന്ന് പറഞ്ഞാണ് ട്രാവല്‍ ഏജന്‍സി സീറ്റ് തരപ്പെടുത്തി കൊടുത്തത്. ഒരു മാസം ഒരു ലക്ഷം രൂപ എന്നകണക്കിലായിരുന്നു ഫീസ്. സീരിയലില്‍ അവസരം ഉണ്ടായതുകൊണ്ട് പണത്തിന് ബുദ്ധിമുട്ട് ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു. മണിക്കൂറില്‍ പത്ത് പൗണ്ട് ശമ്പളത്തില്‍ ജോലിയും മകന് അവര്‍ വാഗ്ദാനം ചെയ്തിരുന്നു. ആ പണവും മുന്നില്‍ കണ്ട് മകനെ യുകെയില്‍ അയച്ചു. പക്ഷേ മകന്‍ അവിടെ ചെന്നപ്പോഴാണ് ചതി തിരിച്ചറിഞ്ഞത്. പറഞ്ഞ ശമ്പളത്തിന്റെ പകുതി പോലും ലഭിച്ചില്ലെന്ന് മാത്രമല്ല. മഞ്ഞ് വീഴ്ച കാരണം ആറ് മാസം മാത്രമേ ക്ലാസുള്ളൂ. ഒരു വര്‍ഷം കൊണ്ട് 12ലക്ഷം രൂപ കൊടുക്കേണ്ട സ്ഥാനത്ത് ആറ് മാസം കൊണ്ട് 12ലക്ഷം രൂപ നല്‍കേണ്ട അവസ്ഥ!!. യൂണിവേഴ്സിറ്റിയില്‍ നിന്ന് മെയില്‍ അയച്ചപ്പോളാണ് വിവരം അറിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തെ ഫീസ് അടച്ചെങ്കിലും, ഈ വര്‍ഷത്തെ ഫീസ് മുടങ്ങി. സ്ഥലം ഇല്ലാത്ത കാരണം പറഞ്ഞ് ലോണ്‍ ഒന്നും കിട്ടിയില്ല. സീരിയല്‍ രംഗത്ത് നിന്നും സഹായം ഒന്നും ലഭിച്ചില്ലെന്നും കവിതാ ലക്ഷ്മി പറഞ്ഞു. അവസാനം തട്ട് കട തുടങ്ങുകയായിരുന്നു. ഇതില്‍ നിന്നും കാര്യമായ ലാഭം ഒന്നും ലഭിക്കുന്നില്ല. സുമനസുകളുടെ കാരുണ്യത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ താരം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here