Advertisement

വയലാർ അവാർഡ് ടി ഡി രാമകൃഷ്ണന്

October 8, 2017
Google News 4 minutes Read
t d ramakrishnan

ഈ വർഷത്തെ വയലാർ അവാർഡ് പ്രഖ്യാപിച്ചു. സാഹിത്യകാരൻ ടി ഡി രാമകൃഷ്ണന്റെ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി (2014) എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

എൽടിടിഇയ്ക്ക് ശേഷമുള്ള ശ്രീലങ്കയുടെ നിലവിലെ സാഹചര്യങ്ങളെ ഭാവനയുടെയും യാഥാർത്ഥ്യത്തിന്റെയും ഇടയിൽനിന്ന് നോക്കിക്കാണുന്ന കൃതിയാണ് സുഗന്ധി എന്ന ആണ്ടാൾ ദേവനായകി.

sugandhi-enna-andal-devanayakiശ്രീലങ്കൻ നാടോടിക്കഥകളിലെ ആണ്ടാൾ ദേവനായകി എന്ന പത്മനാഭ ഭക്തയായ സുന്ദരിയുടെ കഥയ്‌ക്കൊപ്പം സുഗന്ധി എന്ന ആക്ടിവിസ്റ്റിന്റെ കഥകൂടി കോർത്തിണക്കിയാണ് നോവൽ രചിച്ചിരിക്കുന്നത്. തമിഴ് പുലികളുടെ ആക്രമണവും ആ കാലഘട്ടത്തിൽ ആക്ടിവിസ്റ്റുകൾ നേരിട്ടിരുന്ന ക്രൂര പീഡനങ്ങളും നോവലിൽ പശ്ചാത്തലമാകുന്നു.

ഫ്രാൻസിസ് ഇട്ടിക്കോര, ആൽഫ, സിറാജുന്നീസ എന്നിവയാണ് ടി ഡി രാമകൃഷ്ണന്റെ മറ്റ് പ്രധാന കൃതികൾ.

മലയാളികളുടെ പ്രിയപ്പെട്ട കവി വയലാർ രാമ വർമ്മയുടെ ഓർമ്മയ്ക്കായി രൂപീകരിച്ചതാണ് വയലാർ അവാർഡ്. 1977ലാണ് ഈ പുരസ്‌കാരം നൽകി തുടങ്ങിയത്. 2014 വരെ 25000 രൂപയായിരുന്നു നൽകിയിരുന്നതെങ്കിൽ ഇപ്പോഴിത് ഒരു ലക്ഷം രൂപയാണ്. കഴിഞ്ഞ വർഷം യു കെ കുമാരന്റെ തക്ഷൻകുന്ന് സ്വരൂപത്തിനാണ് പുരസ്‌കാരം ലഭിച്ചത്.

വയലാർ അവാർഡ് നേടിയവർ

1977 ലളിതാംബിക അന്തർജ്ജനം -അഗ്‌നിസാക്ഷി
1978 പി.കെ. ബാലകൃഷ്ണൻ – ഇനി ഞാൻ ഉറങ്ങട്ടെ
1979 മലയാറ്റൂർ രാമകൃഷ്ണൻ – യന്ത്രം
1980 തകഴി ശിവശങ്കരപ്പിള്ള -കയർ
1981 വൈലോപ്പിള്ളി ശ്രീധരമേനോൻ – മകരക്കൊയ്ത്ത്
1982 ഒ.എൻ.വി. കുറുപ്പ് – ഉപ്പ്
1983 വിലാസിനി – അവകാശികൾ
1984 സുഗതകുമാരി – അമ്പലമണി
1985 എം.ടി. വാസുദേവൻ നായർ – രണ്ടാമൂഴം
1986 എൻ.എൻ. കക്കാട് – സഫലമീയാത്ര
1987 എൻ. കൃഷ്ണപിള്ള -പ്രതിപാത്രം ഭാഷണഭേദം
1988 തിരുനല്ലൂർ കരുണാകരൻ – തിരുനെല്ലൂർ കരുണാകരന്റെ കവിതകൾ
1989 സുകുമാർ അഴീക്കോട് – തത്ത്വമസി
1990 സി. രാധാകൃഷ്ണൻ – മുൻപേ പറക്കുന്ന പക്ഷികൾ
1991 ഒ. വി. വിജയൻ – ഗുരുസാഗരം
1992 എം.കെ. സാനു – ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം
1993 ആനന്ദ് (പി. സച്ചിദാനന്ദൻ) – മരുഭൂമികൾ ഉണ്ടാകുന്നത്
1994 കെ. സുരേന്ദ്രൻ – ഗുരു (നോവൽ)
1995 തിക്കോടിയൻ – അരങ്ങു കാണാത്ത നടൻ
1996 പെരുമ്പടവം ശ്രീധരൻ – ഒരു സങ്കീർത്തനം പോലെ
1997 മാധവിക്കുട്ടി – നീർമാതളം പൂത്ത കാലം
1998 എസ്. ഗുപ്തൻ നായർ – സൃഷ്ടിയും സ്രഷ്ടാവും
1999 കോവിലൻ – തട്ടകം (നോവൽ)
2000 എം.വി. ദേവൻ – ദേവസ്പന്ദനം
2001 ടി. പദ്മനാഭൻ – പുഴ കടന്നു മരങ്ങളുടെ ഇടയിലേക്ക്
2002 കെ. അയ്യപ്പപ്പണിക്കർ – അയ്യപ്പപ്പണിക്കരുടെ കവിതകൾ
2003 എം. മുകുന്ദൻ – കേശവന്റെ വിലാപം
2004 സാറാ ജോസഫ് – ആലാഹയുടെ പെൺമക്കൾ
2005 കെ.സച്ചിദാനന്ദൻ – സാക്ഷ്യങ്ങൾ
2006 സേതു – അടയാളങ്ങൾ
2007 എം. ലീലാവതി – അപ്പുവിന്റെ അന്വേഷണം
2008 എം.പി. വീരേന്ദ്രകുമാർ – ഹൈമവതഭൂവിൽ
2009 എം. തോമസ് മാത്യു – മാരാർ ലാവണ്യാനുഭവത്തിന്റെ യുക്തി ശില്പം
2010 വിഷ്ണുനാരായണൻ നമ്പൂതിരി – ചാരുലത(കവിതാ സമാഹാരം)
2011 കെ.പി. രാമനുണ്ണി – ജീവിതത്തിന്റെ പുസ്തകം
2012 അക്കിത്തം – അന്തിമഹാകാലം
2013 പ്രഭാവർമ്മ – ശ്യാമമാധവം
2014 കെ.ആർ. മീര – ആരാച്ചാർ
2015 സുഭാഷ് ചന്ദ്രൻ – മനുഷ്യന് ഒരു ആമുഖം
2016 യു.കെ. കുമാരൻ – തക്ഷൻകുന്ന് സ്വരൂപം

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here