Advertisement

പടക്കമില്ലാതെ എന്ത് ദീപാവലി? സുപ്രീം കോടതിയോട് ചേതന്‍ ഭഗത്

October 9, 2017
Google News 9 minutes Read
chetan bhagath takes a break from writing

പടക്ക വില്‍പ്പനയ്ക്ക് നിരോധനമേര്‍പ്പെടുത്തിയ സുപ്രീം കോടതി വിധിയ്ക്കെതിരെ എഴുത്തുകാരന്‍ ചേതന്‍ ഭഗത് രംഗത്ത്. ട്വിറ്ററിലൂടെയായിരുന്നു ചേതന്‍ ഭഗതിന്റെ വിമര്‍ശനം. പടക്കമില്ലാതെ കുട്ടികള്‍ക്ക് എന്ത് ദീപാവലി എന്നാണ് ചേതന്റെ ചോദ്യം. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന ദീപാവലി കൊണ്ട് എങ്ങനെയാണ് മലിനീകരണം ഉണ്ടാകുന്നത്. നിരോധനമല്ല പുതിയ കണ്ടെത്തലുകളാണ് മലിനീകരണം തടയാന്‍ വേണ്ടത്. ഇതേ ആവേശം ചോര ചിന്തുന്ന ആചാരങ്ങള്‍ ഒഴിവാക്കാനും കാണിക്കണമെന്നാണ് ചേതന്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.


നിയന്ത്രണമാവാം. എന്നാല്‍ നിരോധനമരുത്. പാരമ്പര്യത്തെ ബഹുമാനിക്കണമെന്നും ചേതന്‍ ഭാഗത് കുറിച്ചു.മലിനീകരണ നിയന്ത്രണത്തിന്റെ ഭാഗമായി പടക്ക വില്‍പ്പനയ്ക്ക് നേരത്തെ ഏര്‍പ്പെടുത്തിയ നിരോധനം പുനസ്ഥാപിക്കുന്നതായി സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നവംബര്‍ ഒന്ന് വരെയാണ് നിരോധനം ഉള്ളതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. 2017സെപ്തംബര്‍ മാസം വരെയാണ് നിരോധനം പ്രാബല്യത്തില്‍ ഉണ്ടാകുക എന്നായിരുന്നു 2016ല്‍ പുറത്ത് വന്ന ഉത്തരവ്. എന്നാല്‍ ഈ നിരോധനമാണ് നവംബര്‍ വരെ തുടരുമെന്നാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദ്ദേശം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here