യൂണിവേഴ്‌സിറ്റികളുടെ പേരുകളിൽ നിന്ന് ‘ഹിന്ദുവും മുസ്ലിമും’ മാറ്റണം : യുജിസി പാനൽ

സർവ്വകലാശാല പേരുകളിൽ നിന്നും ‘മുസ്ലീം’ ‘ഹിന്ദു’ എന്നിവ ഒഴിവാക്കണമെന്ന് നിർദ്ദേശിച്ച് യുജിസി പാനൽ.
അലിഗഢ് മുസ്ലീം സർവ്വകലാശാലയിൽ നിന്നും ‘മുസ്ലീം’ എന്ന വാക്കും, ബനാറസ് ഹിന്ദു സർവ്വകലാശാലയുടെ പേരിൽ നിന്നും ‘ഹിന്ദു’ എന്ന വാക്കും മാറ്റണമെന്നാണ് പാനലിന്റെ നിർദ്ദേശം.
അലിഗഢ് സർവ്വകലാശാലയിൽ യുജിസി നിയോഗിച്ച കമ്മിറ്റികളിലൊന്ന് നടത്തിയ ഔദ്യോഗിക പരിശോധനയ്ക്ക് ശേഷമാണ് ഇത്തരത്തിലൊരു നിർദ്ദേശം മുന്നോട്ട് വച്ചത്.
സർവ്വകലാശാലകളുടെ മതേതര സ്വഭാവം പ്രകടിപ്പിക്കാനാണ് ഇത്തരത്തിലൊരു നിർദ്ദേശമെന്നാണ് സൂചനകൾ. സർവ്വകലാശാലകളുടെ പേരിലും മതേതരത്വ സ്വഭാവം നിലനിർത്തണമെന്ന് പാനൽ ചൂണ്ടിക്കാട്ടുന്നു. ഏപ്രിലിൽ യുജിസി നിയോഗിച്ച അഞ്ച് കമ്മിറ്റികളിലൊന്ന് അലിഗഢ് സർവ്വകലാശാലയിൽ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് ഇത്തരത്തിലൊരു നിർദ്ദേശം ഉയർന്നിരിക്കുന്നത്.
remove hindu and muslim from university names
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here