തമിഴ്‌നാട് നിയമസഭ വിശ്വാസ വോട്ടെടുപ്പ്; സ്റ്റേ കാലാവധി നീട്ടി

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ടെടുപ്പിന് ഏർപ്പെടുത്തിയിരുന്ന സ്റ്റേ നവംബർ രണ്ട് വരെ നീട്ടി. വോട്ടെടുപ്പ് നടത്തരുതെന്നും കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.
എഐഎഡിഎംകെയിലെ 19 എംഎൽഎമാർ പളനിസ്വാമി സർക്കാരിന് പിന്തുണ പിൻവലിച്ച പശ്ചാത്തലത്തിലാണ് വിശ്വാസവോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടിയായ ഡിഎംകെ കോടതിയെ സമീപിച്ചത്. പിന്നീട് ഈ കേസിൽ ദിനകരൻ പക്ഷത്തെ എംഎൽഎമാരും കക്ഷി ചേർന്നിരുന്നു.
എംഎൽഎമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയിൽ വാദം കേൾക്കുന്നത് കോടതി നവംബർ രണ്ടിലേക്ക് മാറ്റി. അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ നൽകിയ പരാതിയെ തുടർന്ന് സ്പീക്കർക്കും മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും അണ്ണാ ഡിഎംകെ ചീഫ് വിപ്പിനും മദ്രാസ് ഹൈക്കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here