Advertisement

വേങ്ങര നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

October 10, 2017
Google News 0 minutes Read
vengara

വേങ്ങര ഉപതെരഞ്ഞെടുപ്പ് നാളെ. ഇന്നലെ പരസ്യ പ്രചാരണം അവസാനിച്ചിരുന്നു.  വോട്ടിംഗ് യന്ത്രങ്ങളുടേയും പോളിംഗ് സാമഗ്രികളുടേയും വിതരണം ഇന്ന് നടക്കും. രാവിലെ 9 മണിയോടെ തിരൂരങ്ങാടി പിഎസ്എംഒ കോളേജില്‍ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിക്കും . വേങ്ങരയില്‍ 165 പോളിംഗ് സ്റ്റേഷനുകളുണ്ട്. ഇതില്‍ 148 പോളിംഗ് ബൂത്തുകളും ക്രമീകരിച്ചുകഴിഞ്ഞു. ഒരു ലക്ഷത്തി എഴുപതിനായിരത്തി ആറ് വോട്ടർമാരാണ് വേങ്ങരയിൽ ഉള്ളത്. ഇതിൽ 87,748 പുരുഷന്മാരും 82,258 സ്ത്രീകളുമുണ്ട്. ഞായറാഴ്ചയാണ് ഫലപ്രഖ്യാപനം.മുഴുവൻ ബൂത്തുകളിലും വിവിപാറ്റ് സംവിധാനം ഉപയോഗിച്ചുള്ള സംസ്ഥാനത്തെ ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയും വേങ്ങര ഉപതെരഞ്ഞെടുപ്പിനുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here