മന്നത്ത് പത്മനാഭന്റെ കൊച്ചുമകൾ എൻ.ഇന്ദിരാദേവി അന്തരിച്ചു

ഭാരത കേസരി മന്നത്ത് പത്മനാഭന്റെ കൊച്ചുമകളും അന്തരിച്ച പ്രൊ. ആർ എസ് പണിക്കരുടെ പത്‌നിയുമായ എൻ.ഇന്ദിരാദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. എൻഎസ്എസ് സ്‌കൂൾ പ്രഥമ അധ്യാപികയായിരുന്നു ഇന്ദിരാ ദേവി. അധ്യാപന മികവിനുള്ള 1985 ലെ കേരള സർക്കാർ പുരസ്‌കാരം ഇന്ദിരാദേവിക്ക് ലഭിച്ചിട്ടുണ്ട്.

സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു ഇന്ദിരാദേവി. ചങ്ങനാശ്ശേരി ലയൺസ് ക്ലബ് പ്രസിഡന്റ്, എൻഎസ്എസ് കോ-ഓപറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, അധ്യാപക കലാവേദി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിരവധി സാമൂഹിക കലാ സമിതികളിലും അംഗമായിരുന്നു. സംസ്‌കാര ചടങ്ങുകൾ ഒക്ടോബർ 15ന് നടക്കും.

മക്കൾ: എസ് ഗീത (റിട്ട. പ്രിൻസിപ്പൽ എൻഎസ്എസ് ബിഎച്ച്എസ്എസ്), എസ് ലത (ശ്രീ ശങ്കരാ ആയുർവ്വേദ വൈദ്യശാല), എസ് റീത ചന്ദ്രൻ (യുഎസ്എ), എസ് പ്രീത (റിട്ട. സിഎസ്ബി മാനേജർ), എസ് ബീന പിള്ള, എസ് പാർവ്വതി വിജയൻ, എസ് പത്മനാഭൻ പണിക്കർ.

മരുമക്കൾ : പ്രൊ. ദാമോദരൻ നായർ, സി മോഹനചന്ദ്രദാസ്, ഡോ. പ്രതാപ് ജി ചന്ദ്രൻ, എം സുരേന്ദ്രൻ, കെ കരുണാകരൻ പിള്ള, പി വിജയൻ , റീത പത്മനാഭൻ

സഹോദരങ്ങൾ : ഡോ. സുമതിക്കുട്ടിയമ്മ, പ്രൊ. സരസ്വതിയമ്മ, പ്രൊ. ആനന്ദവല്ലിയമ്മ, എൻ എ പി കുറുപ്പ് (ഫാക്ട്), സുഭാഷ് ചന്ദ്രൻ (എൻഎസ്എസ് ), ഡോ. വിജയശങ്കർ, കാന്തികുമാർ, ബി സി എൻ കുറുപ്പ്.

indiara devi , grand daughter of mannath padmanabhan

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top